മരട്: ഫ്ലാറ്റ് ഉടമകളുടെ ജാമ്യാപേക്ഷ കോടതി തള്ളി

By Sooraj Surendran.13 11 2019

imran-azhar

 

 

മൂവാറ്റുപുഴ: മരടിൽ നിയമവിരുദ്ധമായി ഫ്ലാറ്റുകൾ നിർമ്മിച്ച കേസിൽ ഫ്ലാറ്റ് ഉടമ സാനി ഫ്രാൻസിസ്, പഞ്ചായത്ത് ഉദ്യോഗസ്ഥരായ മുഹമ്മദ് അഷറഫ്, പി.എ.ജോസഫ് എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. അതേസമയം കേസുമായി ബന്ധപ്പെട്ട് ആൽഫാ സെറീൻ ഫ്ലാറ്റ് ഉടമ പോൾരാജിന്‍റെ ജാമ്യാപേക്ഷ നവംബർ 20ന് കോടതി പരിഗണിക്കും. മരടിൽ അനധികൃതമായി മൂന്ന് ഫ്ലാറ്റുകൾ നിർമ്മിക്കാൻ ഒത്താശ ചെയ്തത് പ്രതികളാണ്.

OTHER SECTIONS