കോടതി അലക്ഷ്യ നടപടികള്‍ വൈകിപ്പിക്കുന്നു: അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിനെതിരേ മരട് ഫ്‌ളാറ്റ് ഉടമകള്‍

By Sooraj Surendran .08 11 2019

imran-azhar

 

 

ന്യൂ ഡൽഹി: അനധികൃതമായി നിർമ്മിച്ച മരടിലെ ഫ്ലാറ്റുമായി ബന്ധപ്പെട്ട കോടതി അലക്ഷ്യ നടപടികള്‍ വൈകിപ്പിക്കുന്നതിനെ തുടർന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിനെതിരേ ഫ്ലാറ്റ് ഉടമകൾ സുപ്രീംകോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചു. മരടിലെ ഫ്ലാറ്റുകളുമായി ബന്ധപ്പെട്ട് എട്ട് പേര്‍ക്കെതിരേയുള്ള കോടതിയലക്ഷ്യ നടപടികൾക്ക് അറ്റോര്‍ണി ജനറല്‍ അനുമതി വൈകിപ്പിക്കുന്നു എന്ന് ആരോപിച്ചാണ് ഫ്ലാറ്റ് ഉടമകൾ റിട്ട് ഹർജി സമർപ്പിച്ചിരിക്കുന്നത്. കോടതി അലക്ഷ്യ നിയമത്തിലെ 15ാം വകുപ്പ് പ്രകാരം അനുമതി നല്‍കാന്‍ അറ്റോര്‍ണി ജനറലിന് ബാധ്യത ഉണ്ട്. എന്നാൽ കോടതി അലക്ഷ്യ നടപടിക്ക് അനുമതി നല്‍കാന്‍ അറ്റോര്‍ണി ജനറലിനോട് നിർദേശിക്കണമെന്നാണ് ഫ്ലാറ്റ് ഉടമകളുടെ റിട്ട് ഹർജിയിലെ ആവശ്യം.

 

OTHER SECTIONS