മരട് ഫ്ളാറ്റുകളുടെ സമീപത്തുള്ളവര്‍ക്ക് വാടക വീട്ടിലേക്ക് മാറാം

By online desk .19 11 2019

imran-azhar

 

 

കൊച്ചി: സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് മരടില്‍ പൊളിക്കുന്ന ഫ്ളാറ്റുകളുടെ സമീപത്തുള്ളവര്‍ക്ക് തത്ക്കാലം വാടക വീട്ടിലേക്ക് മാറി താമസിക്കാം. മാറി താമസിക്കുന്നതിനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കും. സമീപവാസികളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ തദ്ദേശസ്വയംഭരണമന്ത്രി എസി മൊയ്തീന്‍ വിളിച്ച യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.


അവശിഷ്ടങ്ങള്‍ പുറത്തേക്ക് തെറിക്കാതിരിക്കാന്‍ പൊളിക്കുന്ന കെട്ടിടങ്ങള്‍ക്ക് ചുറ്റും കൂടുതല്‍ ഉയരത്തില്‍ തകരഷീറ്റുകള്‍ സ്ഥാപിക്കാനും സമീപവാസികളുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷയ്ക്കുള്ള നടപടിക്രമങ്ങള്‍ ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി. പൊളിക്കുന്ന ഭാഗങ്ങള്‍ പൂര്‍ണമായി മറയ്ക്കാനും പൊടി പറക്കാതിരിക്കാന്‍ വെള്ളം തളിക്കാനും തീരുമാനമായിട്ടുണ്ട്. പ്രദേശവാസികളുടെ പരാതികള്‍ പരിഹരിക്കാന്‍ ഓരോ ഫ്ളാറ്റിനും ഒരുദ്യോഗസ്ഥനെ വീതം ചുമതലപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി.

 

OTHER SECTIONS