2019ലെ മാന്‍ ബുക്കര്‍ പുരസ്‌കാരം പങ്കിട്ട് മാര്‍ഗരറ്റ് അറ്റ്‌വുഡും ബര്‍ണാഡിയന്‍ ഇവാരിസ്റ്റോയും

By mathew.15 10 2019

imran-azhar

 

ലണ്ടന്‍: ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരം പങ്കിട്ട് കനേഡിയന്‍ എഴുത്തുകാരി മാര്‍ഗരറ്റ് അറ്റ്‌വുഡും ബ്രീട്ടീഷ് എഴുത്തുകാരി ബര്‍ണാഡിയന്‍ ഇവാരിസ്റ്റോയും. ആദ്യമായി മാന്‍ ബുക്കര്‍ പുരസ്‌കാരം സംയുക്തമായി പങ്കിടുന്ന എഴുത്തുകാരാണ് ഇവര്‍. 'ബ്ലൈന്‍ഡ് അസാസ്സിന്‍സ്' എന്ന പുസ്തകത്തിന് അറ്റ്‌വുഡ് രണ്ടായിരത്തിലും മാന്‍ ബുക്കര്‍ പുരസ്‌കാരം നേടിയിരുന്നു.

അറ്റ്‌വുഡിന്റെ 'ദി ടെസ്റ്റ്‌മെന്റ്‌സും' ഇവാരിസ്റ്റോയുടെ 'ഗേള്‍, വുമണ്‍, അതര്‍' എന്ന കൃതിയുമാണ് ഈ വര്‍ഷം പുരസ്‌കാരത്തിന് അര്‍ഹമായത്. 79 വയസുകാരിയായ അറ്റ്വുഡ് ബുക്കര്‍ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ്.

2018 ഒക്ടോബര്‍ മുതല്‍ 2019 സെപ്റ്റംബര്‍ വരെ ബ്രിട്ടനിലും അയര്‍ലന്‍ഡിലും പ്രസിദ്ധീകരിച്ച 151 നോവലുകളില്‍ നിന്നാണ് ഈ വര്‍ഷത്തെ പട്ടിക തയ്യാറാക്കിയത്.

 

OTHER SECTIONS