മോദിയുടെ ആശംസയ്ക്ക് നന്ദി പറഞ്ഞ് ഷെരീഫിന്‍റെ മകള്‍

By praveen prasannan.26 Dec, 2016

imran-azhar

ഇസ്ളാമബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ ജന്‍മദിനത്തില്‍ ട്വിറ്ററിലൂടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസ അറിയിച്ചതിന് നന്ദി പറഞ്ഞ് പാക് പ്രധാനമന്ത്രിയുടെ മകള്‍. ട്വിറ്ററിലൂടെ തന്നെയാണ് മരിയം നവാസ് ഷെരീഫ് നന്ദി പ്രകടിപ്പിച്ചത്.

നവാസ് ഷെരീഫിന്‍റെ ദീര്‍ഘായുസിനും ആരോഗ്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നായിരുന്നു നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത്. നവാസ് ഷെരീഫിന്‍റെ അറുപത്തിയേഴാം ജന്‍മദിനതിലായിരുന്നു മോദിയുടെ ആശംസ.

2014ല്‍ നവാസ് ഷെരീഫിന്‍റെ അമ്മയ്ക്കായി ഷാളും അടല്‍ ബിഹാരി വാജ് പേയിയുടെ കവിതാ പുസ്തകവും മോദി സമ്മാനിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം പാക് പ്രധാനമന്ത്രിയുടെ ജന്‍മദിനത്തില്‍ മോദി ലാഹോറില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയിരുന്നു. ഷെരീഫിന്‍റെ ചെറുമകളുടെ വിവാഹവേള കൂടിയായിരുന്നു അത്.

ഇന്ത്യ~പാക് ബന്ധങ്ങള്‍ കലുഷിതമായിരിക്കെയാണ് മോദിയുടെ ആശംസയെന്നത് ശ്രദ്ധേയമാണ്.

OTHER SECTIONS