ഓണസദ്യ കഴിക്കാൻ ഹൾക്ക് മോഡ് ഓൺ

By Chithra.11 09 2019

imran-azhar

 

ഐശ്വര്യവും സമ്പൽസമൃദ്ധിയും ദിനമായ ഇന്ന് നാടെങ്ങും തിരുവോണം ആഘോഷിക്കുകയാണ്. നാടെങ്ങും ആഘോഷവും സന്തോഷവും നിറഞ്ഞൊഴുകുമ്പോൾ അകലെയുള്ള നാടുകളിൽ നിന്നുള്ളവർ കേരളീയർക്ക് തിരുവോണാശംസകൾ നേരുകയാണ്.

 

അക്കൂട്ടത്തിൽ വളരെ വൈവിധ്യമേറിയതും വ്യത്യസ്തവുമായ ഓണാശംസകൾ നേരുകയാണ് മാര്വാള് സ്റ്റുഡിയോ. മാർവെലിന്റെ ഇന്ത്യൻ പേജിലാണ് കേരളീയർക്ക് സ്റ്റുഡിയോ ഓണാശംസകൾ നേർന്നിരിക്കുന്നത്. മാർവെൽ സ്റ്റുഡിയോയുടെ പ്രശസ്തമായ കഥാപാത്രമായ ഹൾക്ക് വിഭവസമൃദ്ധമായ ഓണസദ്യ കഴിക്കുന്നതാണ് ചിത്രം.

 

 

ഓണസദ്യ റെഡിയാണെങ്കിൽ ഹൾക്ക് മോഡ് ഓൺ എന്ന അടിക്കുറിപ്പോടെയാണ്‌ മാർവെൽ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

OTHER SECTIONS