'മര്‍വ' അഞ്ചാംവാര്‍ഷികം ആഘോഷിച്ചു.

By anju.16 04 2019

imran-azhar

 

റിയാദ്: റിയാദിലെ മമ്പാട് നിവാസികളുടെ കൂട്ടായ്മയായ മമ്പാട് ഏരിയ റിയാദ് വെല്‍ൈഫയര്‍ അസോസിയേഷന്‍ (മര്‍വ) അതിന്റെ അഞ്ചാം വാര്‍ഷികം വിപുലമായി ആഘോഷിച്ചു. 'മര്‍വോത്സവ് 2019' എന്ന ശീര്‍ഷകത്തില്‍ നടന്ന പരിപാടിയില്‍ റിയാദിലെ കലാകാരന്മാര്‍ ഒരുക്കിയ വിവിധ പരിപാടികള്‍ അരങ്ങേറി.

 

മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സാംസ്‌കാരിക സമ്മേളനം എന്‍ ആര്‍ കെ ജനറല്‍ കണ്‍വീനര്‍ നൗഷാദ് കോര്‍മത്ത് ഉദ്ഘാടനം ചെയ്തു. ഉബൈദ് ചീരന്‍ തൊടിക, അന്‍വര്‍ പൈക്കാടന്‍, പര്‍വേസ് നിലമ്പൂര്‍, സഫീര്‍ വണ്ടൂര്‍ എന്നിവര്‍ സംസാരിച്ചു. നജീബ് പുത്തന്‍പീടിക സ്വാഗതം പറഞ്ഞ ചടങ്ങില്‍ മുജീബ് കെ വി അധ്യക്ഷനായി.

 

നിസാര്‍ മമ്പാട് നയിച്ച ഗാനമേളയില്‍ ഷബാന അന്‍ഷാദ്, ഷാജഹാന്‍ എടക്കര, ജലീല്‍ കൊച്ചിന്‍ കബീര്‍, നൗഷാദ്, ആയിഷ, ലെന, നൈലജാനിഷ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. വൈദേഹി നൃത്ത വിദ്യാലയം, ബ്രദേഴ്‌സ് ഇന്‍സിറ്റിറ്റിയൂട് ഫോര്‍ മോഡേണ്‍ ആര്‍ട്‌സ്, നൂപുര ഡാന്‍സ് സ്‌കൂള്‍, ഇശലിന്റെ മൊഞ്ചത്തിമാര്‍, കലാഭവന്‍ നസീബ്, എന്നിവര്‍ പരിപാടികള്‍ അവതരിപ്പിച്ചു. സജിന്‍ അവതാരകനായിരുന്നു.

 

ജീവകാരുണ്യ രംഗത്തും കലാകായിക രംഗത്തും സജീവമായ 'മര്‍വ'യുടെ പുതിയ ഭാരവാഹികളായി ഷംജിദ് കരുവാടന്‍ (സെക്ര), ഷംസു വടപുറം (പ്രസി), സമീര്‍ കരുവാടന്‍ (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു. മുസ്തഫ ചോലയില്‍, യൂനുസ് സലിം, നിസാര്‍ മാനു, നിസാര്‍ മമ്പാട്, അഫ്‌സല്‍ വല്ലാഞ്ചിറ, ഇഹ്ജാസ് കാഞ്ഞിരാല, സല്‍മാന്‍ കാഞ്ഞിരാല, ശിഹാബ് കെ വി എന്നിവര്‍ സഹഭാരവാഹികളാണ്. രക്ഷാധികാരി സമിതി അംഗങ്ങളായ സിദ്ധീഖ് കാഞ്ഞിരാല, റഫീഖ് കുപ്പനത്ത്, സലീം കരുവ പറമ്പന്‍, ബാബു പുള്ളിപ്പാടം, സുനില്‍പുള്ളിപ്പാടം, ജലീല്‍ വളപ്പില്‍, ജേക്കബ് ചെറിയാന്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. പരിപാടിയുടെ മുഖ്യപ്രായോജകരായ അത്താര്‍ ട്രാവലിന് മര്‍വയുടെ ഉപഹാരം നൗഷാദ് കോര്‍മത്ത് കൈമാറി

OTHER SECTIONS