ഒഡീഷയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ്

By online .10 04 2020

imran-azhar

ഭുവനേശ്വര്‍: ഒഡീഷയില്‍ വീടിന് പുറത്തിറങ്ങുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ്. ഇത് ലംഘിക്കുന്നവര്‍ക്ക് ആദ്യ മൂന്ന് തവണ 200 രൂപ പിഴ ഈടാക്കാനാണ് തീരുമാനം. നാലാം തവണയും ലംഘിച്ചാല്‍ പിഴ 500 രൂപയായിരിക്കും.ഒഡീഷ കോവിഡ് 19 ചട്ടം 2020 ഭേദഗതി പ്രകാരമാണ് പിഴ ഈടാക്കുക. ഭേദഗതി പാസാക്കിയ വ്യാഴാഴ്ച തന്നെ നിയമം പ്രാബല്യത്തില്‍ വന്നു.

 

ഇതോടെ ജനം മാസ്‌ക് ധരിക്കുന്നത് ശീലമാക്കി തുടങ്ങിയതായി അധികൃതര്‍ പറഞ്ഞു. വീടുകളിലുണ്ടാക്കിയ മാസ്‌ക് ധരിച്ചും തൂവാല മാസ്‌ക് അക്കി മാറ്റിയുമാണ ജനങ്ങള്‍ ഇപ്പോള്‍ തെരുവിലിറങ്ങുന്നത്.

 

രാവിലെ മാസ്‌ക് ധരിക്കാത്തവര്‍ക്ക് അത് വിതരണം ചെയ്ത പൊലീസ് വൈകുന്നേരത്തോടെ പിഴ ഈടാക്കിത്തുടങ്ങിയതായും വിവരമുണ്ട്.

 

രാജസ്ഥാനും നഗര പ്രദേശങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം കൂടിയതിനെ തുടര്‍ന്നാണിത്.

 

OTHER SECTIONS