മത്തായിയുടെ മരണം; വനംവകുപ്പ് ഉദ്യോസ്ഥർക്ക് സസ്പെൻഷൻ

By Sooraj Surendran.03 08 2020

imran-azhar

 

 

പത്തനംതിട്ട പത്തനംതിട്ട ചിറ്റാറിൽ സിസിടിവി ക്യാമറകൾ നശിപ്പിച്ചുവെന്നാരോപിച്ച് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത മത്തായി മരിച്ച സംഭവത്തിൽ ആരോപണവിധേയരായ വനം വകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ആർ രാജേഷ് കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ കെ പ്രദീപ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ഇവരെ പ്രതിപ്പട്ടികയിൽ ചേർക്കുമെന്നാണ് സൂചന. ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ ജി‍ഡി അടക്കമുള്ള രേഖകളിൽ തിരിമറി നടന്നിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.

 

മത്തായി മരണപ്പെട്ട രാത്രി ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ കരികുളം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റിയതും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തടെയാണ്. മത്തായിയുടെ മരണത്തിന് കാരണക്കാരായ മുഴുവൻ പ്രതികളെയും ശിക്ഷിക്കാതെ മൃതദേഹം സംസ്കരിക്കില്ലെന്ന നിലപാടിലാണ് കുടുംബം. സംഭവത്തിൽ പ്രതിഷേധിച്ച് നാളെ മുതൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ ഉപവാസം തുടങ്ങുമെന്നാണ് സൂചന.

 

OTHER SECTIONS