മത്തായിയുടെ മരണം രണ്ടു വനം വകുപ്പ് രണ്ടു ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍

By online desk .03 08 2020

imran-azhar

 


പത്തനംതിട്ട: യുവകർഷകൻ മത്തായിയുടെ മരണത്തിൽ രണ്ടു ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. ചിറ്റാർ റേഞ്ച് ഓഫീസിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ആര്‍.രാജേഷ്കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എ.കെ.പ്രദീപ് കുമാര്‍ എന്നിവരെയാണ് വനംവകുപ്പ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. മത്തായി യുടെ മരണത്തിൽ പങ്കുണ്ടെന്ന് കുടുംബം ആരോപിച്ച രണ്ടു ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി.

 

വനം വകുപ്പ് നിയോഗിച്ച ആഭ്യന്തര അന്വേഷണ സംഘമാണ് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു നടപടിക്കായി ശുപാർശ ചെയ്തത്. ചട്ടവിരുദ്ധമായി വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്ത ശേഷം മത്തായി മരിച്ചതോടെ ഉദ്യോഗസ്ഥർ രേഖകൾ തിരുത്തുകയും ചെയ്‌തെന്ന് അന്വേഷണസംഘത്തിന് വ്യക്തമായി. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്.

OTHER SECTIONS