ബിവറേജസിന് മുന്‍പില്‍ സമരം; കൊടിക്കുന്നില്‍ സുരേഷ് എംപി അറസ്റ്റില്‍

By online desk .28 05 2020

imran-azhar

 

 

കൊട്ടാരക്കര : ബിവറേജസ് കോര്‍പ്പറേഷന് മുന്‍പില്‍ സമരം നടത്തിയതിന് കൊടിക്കുന്നില്‍ സുരേഷ് എം.പിയെ അറസ്റ്റ് ചെയതു.കൊട്ടാരക്കരയില്‍ ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയതിനാണ് എംപിയെ അറസ്റ്റ് ചെയ്തത് . ബിവറേജസ് ഔട്ട്ലെറ്റ് മാറ്റി സ്ഥാപിക്കണമെന്നുള്ള ആവശ്യപ്പെട്ടുള്ള കേസ് ഹൈക്കോടതിയില്‍ നിലനില്‍ക്കെയാണ് ബിവറേജസ് ഇന്ന് തുറന്ന് പ്രവര്‍ത്തിച്ചത്. 

എന്നാല്‍ കേസില്‍ വിധി വരുന്നത് വരെ ഔട്ട്ലെറ്റ് തുറന്ന് പ്രവര്‍ത്തിക്കേണ്ട എന്ന നിലപാടെടുത്ത് കോണ്‍ഗ്രസ് കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് അംഗങ്ങളും പ്രവര്‍ത്തകരുമായി എത്തി മദ്യശാലക്ക് മുന്‍പില്‍ പ്രതിഷേധിക്കുകയായിരുന്നു .9 മണിക്ക് ആരംഭിച്ച പ്രതിഷേധസമരം രണ്ട് മണിക്കൂര്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തി. പോലീസ് സ്ഥലത്ത് എത്തി അനുനയ നീക്കം നടത്തിയെങ്കിലും ഇത് പരാജയപ്പെട്ടതിനെ തുടര്‍ന്ന് എംപി അടക്കമുള്ള സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. നിലവില്‍ ബിവറേജ് ഔട്ട്ലെറ്റില്‍ മദ്യവിതരണം പുനരാരംഭിച്ചിട്ടുണ്ട്.

 

OTHER SECTIONS