മാവേലിക്കരയില്‍ ആറുവയസ്സുകാരി നക്ഷത്രയെ അച്ഛന്‍ കൊലപ്പെടുത്തിയ കേസ്; 15 ന് പരിഗണിക്കും

മാവേലിക്കരയിലെ ആറു വയസ്സുകാരി നക്ഷത്രയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പിതാവ് മഹേഷിനെതിരെയുള്ള കുറ്റപത്രം 15 ന് കേസ് പരിഗണിക്കുന്ന ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ആഷ് കെ ബാല്‍ മുമ്പാകെ വായിച്ചുകേള്‍പ്പിക്കും.

author-image
Web Desk
New Update
മാവേലിക്കരയില്‍ ആറുവയസ്സുകാരി നക്ഷത്രയെ അച്ഛന്‍ കൊലപ്പെടുത്തിയ കേസ്; 15 ന് പരിഗണിക്കും

ആലപ്പുഴ: മാവേലിക്കരയിലെ ആറു വയസ്സുകാരി നക്ഷത്രയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പിതാവ് മഹേഷിനെതിരെയുള്ള കുറ്റപത്രം 15 ന് കേസ് പരിഗണിക്കുന്ന ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ആഷ് കെ ബാല്‍ മുമ്പാകെ വായിച്ചുകേള്‍പ്പിക്കും.

ആദ്യ ഭാര്യയുടെ മരണശേഷം പുനര്‍ വിവാഹിതനാകുവാനുളള മഹേഷിന്റെ ശ്രമത്തില്‍ മകളായ നക്ഷത്ര തടസ്സമാകുന്നതിനാല്‍ മകളെ അതിക്രൂരമായി കൊലപ്പെടുത്തിയെന്നും പ്രതിയുടെ മാതാവിനെ വധിക്കാന്‍ ശമിച്ചെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്.

കുറ്റകൃത്യം നടന്ന ശേഷം ഉടന്‍ തന്നെ അറസ്റ്റിലായ പ്രതിക്കെതിരെയുള്ള കുറ്റപത്രം 90 ദിവസത്തിനുള്ളില്‍ തന്നെ ഫയല്‍ ചെയ്യുവാന്‍ കേസ് അന്വേഷിച്ച മാവേലിക്കര പോലിസിന് സാധിച്ചിരുന്നു. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ മാവേലിക്കര ഇന്‍സ്‌പെക്ടര്‍ സി. ശ്രീജിത്ത് ഫയല്‍ ചെയ്ത കുറ്റപത്രത്തില്‍ 51 സാക്ഷികളെ ആണ് പ്രോസിക്യൂഷന്‍ ഭാഗത്തു നിന്ന് വിസ്തരിക്കുന്നതെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പ്രതാപ് ജി പടിക്കല്‍ പറഞ്ഞു.

കേസില്‍ തെളിവിലേക്കായി 47 റെക്കോര്‍ഡുകളും നക്ഷത്രയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച മഴു ഉള്‍പ്പെടെ 23 തൊണ്ടി സാധനങ്ങളുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്.

കുറ്റപത്രം വായിക്കുന്നതോടെ വിചാരണ നടപടികള്‍ ആരംഭിക്കുന്ന കേസിലെ സാക്ഷി വിസ്താരം ഉടന്‍ ഉണ്ടാകും. പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളിയ സാഹചര്യത്തില്‍ പ്രതി നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റില്‍ കഴിയുകയാണ്.

കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്‍, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് ഹാജരാകുന്നത്.

kerala police alappuzha court