വയനാട്ടില്‍ മാവോയിസ്റ്റ് സാന്നിധ്യം; വെറ്ററനറി സര്‍വ്വകലാശാലയില്‍ ലഘുലേഖകളും സ്‌ഫോടകവസ്തുക്കളും കണ്ടെത്തി

By anju.26 09 2018

imran-azhar

വയനാട്: വയനാട് പൂക്കോട് വെറ്ററനറി സര്‍വ്വകലാശാല ആസ്ഥാനത്ത് ആയുധധാരികളായ മാവോയിസ്റ്റ് സംഘമെത്തി. മവോയിസ്റ്റ് അനുകുല പോസ്റ്ററുകള്‍ പതിപ്പിക്കുകയും പ്രധാന ഗേറ്റിനു മുന്‍വശത്ത് സ്‌ഫോട വസ്തു ഉപേക്ഷിക്കുകയും ചെയ്തു. പുലര്‍ച്ചെ മൂന്ന് മണിയോടു കൂടിയാണ് സ്ത്രീ ഉള്‍പ്പെട്ട മൂന്നംഗ ആയുധധാരികളായ സംഘം സര്‍വ്വകലാശാല ആസ്ഥാനത്തെത്തിയത്.

 

പുലര്‍ച്ചെ പ്രധാനഗേറ്റിലെത്തിയ സംഘം തന്നെ തടഞ്ഞുവെക്കുകയായിരുന്നുവെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞു. സിപിഐ മാവോയിസ്റ്റ് പാര്‍ട്ടി രൂപീകരണത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന പോസ്റ്ററുകളില്‍ മാവോയിസ്റ്റ് പാര്‍ട്ടികളുടെ ലയനത്തെ ഉയര്‍ത്തിപ്പിടിക്കണമെന്നും വ്യക്തമാക്കുന്നു.


ഇതേ സമയം പുറത്തിറങ്ങിയ വിദ്യാര്‍ഥികളോട് തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനും ആവശ്യപ്പെട്ടു. തുടര്‍ന്നാണ് സ്‌ഫോടകവസ്തുവെന്ന് തോന്നിപ്പിക്കുന്ന പെട്ടി ഗേറ്റിനു സമിപത്തായി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് ബോബ് സ്‌ക്വാഡും പൊലീസും സ്ഥലത്തെത്തി സ്‌ഫോടക വസ്തു നിര്‍വീര്യമാക്കി.

 

OTHER SECTIONS