ബിനീഷിന് ക്ലീൻ ചിറ്റില്ല, ഇനിയും ചോദ്യം ചെയ്യുമെന്ന് എൻസിബി

By online desk .21 11 2020

imran-azhar

 

 

ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിക്ക് ക്ളീൻ ചിറ്റില്ലെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറിയിച്ചു. ആവശ്യമെങ്കിൽ ബിനീഷിനെ ഇനിയും ചോദ്യം ചെയ്യുമെന്നും എൻ സി ബി. മറ്റ് പ്രതികൾ നൽകിയ മൊഴികൾ ബിനീഷിനെതിരായ കേസിൽ നിർണായകമാകും.ബിനീഷ് ലഹരി ഉപയോഗിക്കുന്നത് കണ്ടെന്നും ലഹരി ഇടപാടിൽ ഏർപ്പെട്ടെന്നുമാണ് മൊഴി.


മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ നാല് ദിവസമാണ് എൻസിബി ചോദ്യം ചെയ്തത്. കസ്റ്റഡി കാലാവധി കഴിഞ്ഞതിന് പിന്നാലെ ബിനീഷ് കോടിയേരിയെ പരപ്പന ആഗ്രഹാര ജയിലിലേക്ക് മാറ്റി. കസ്റ്റഡി അപേക്ഷ എന്‍സിബി നീട്ടി ആവശ്യപ്പെടാത്തതിനെ തുടർന്നാണ് ജയിലിലേക്ക് മാറ്റിയത്.ബിനീഷിൻറെ മൊഴി രേഖപ്പെടുത്തിയെന്നും എന്‍സിബി കോടതിയില്‍ അറിയിച്ചിരുന്നു.

OTHER SECTIONS