വിശ്വാസ വോട്ടിൽ പങ്കെടുക്കരുതെന്ന് മായാവതിയുടെ നിർദേശം

By Sooraj Surendran .21 07 2019

imran-azhar

 

 

ബംഗളുരു: കർണാടക നിയമസഭയിൽ എച്ച്.ഡി കുമാരസ്വാമി സർക്കാരിന്റെ വിശ്വാസ വോട്ടിൽ ബിഎസ്പി പങ്കെടുക്കരുതെന്ന് മായാവതി. വിശ്വാസ വോട്ടിൽ പങ്കെടുക്കരുതെന്ന് ബിഎസ്പി എംഎൽഎ എൻ. മഹേഷിനോട് പങ്കെടുക്കരുതെന്ന് മായാവതി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം സ്വന്തം മണ്ഡലത്തിലായിരിക്കുമെന്ന് മഹേഷ് വ്യക്തമാക്കി. ബിഎസ്പി പാർട്ടിയുടെ അധ്യക്ഷയാണ് മായാവതി. നിലവിൽ വിമതർ പിന്തുണച്ചില്ലെങ്കിൽ സഖ്യസർക്കാരിനു ഭൂരിപക്ഷം നഷ്ടമാകും എന്നതാണ് അവസ്ഥ. കോണ്‍ഗ്രസ്-ജെഡിഎസ് സർക്കാരിനു ഔദ്യോഗികമായി 116 അംഗങ്ങളുടെ പിന്തുണയാണുള്ളത്. ബിഎസ്പിയുടെ കൂറുമാറ്റം കുമാരസ്വാമി സർക്കാരിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

OTHER SECTIONS