ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയായ എം സി കമറുദ്ദീനെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

By Web Desk.25 11 2020

imran-azhar

 


ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയായ എം.സി.കമറുദീനെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.മഞ്ചേശ്വരം എം.എൽ.എയാണ് പ്രതിയായ എം.സി.കമറുദീൻ. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ നിന്ന് കണ്ണൂരിലേക്ക് കമറുദീനെ മാറ്റിയത്.

 

ജില്ലാ ജയിലിൽ കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാലാണ് ഇപ്പോൾ ഈ നടപടി. അതിനൊപ്പം തന്നെ കൂടുതൽ കേസുകളിലും എം.എൽ.എയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൂടാതെ വഞ്ചനാ കേസിൽ കമറുദ്ദീനെ ജയിലിലെത്തി ചോദ്യം ചെയ്യാനും പ്രത്യേക അന്വേഷണ സംഘത്തിന് ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അനുമതി നൽകിയിട്ടുണ്ട്.

OTHER SECTIONS