നടി അശ്വതിയുടെ ഫ്‌ളാറ്റില്‍ നടന്നത് ഉന്മാദിപ്പിക്കുന്ന ലഹരിമരുന്ന് പാര്‍ട്ടി

By anju.16 12 2018

imran-azhar

കൊച്ചി: കൊച്ചിയില്‍ അതിമാരകമായ ലഹരിമരുന്നുമായി പിടിയിലായ സിനിമ-സീരിയല്‍ നടി അശ്വതി ബാബു തൃക്കാക്കരയിലെ ഫ്‌ളാറ്റില്‍ മയക്കുമരുന്ന് വില്‍പ്പനയും പാര്‍ട്ടിയും സംഘടിപ്പിച്ചിരുന്നതായി പോലീസ്. ഇതു സംബന്ധിച്ചു പോലീസിനു നേരത്തേ വിവരം ലഭിച്ചിരുന്നു.

 

മണിക്കൂറുകളോളം ലഹരിനല്‍കുന്ന എല്‍എസ്ഡി സ്റ്റാന്പും എംഡിഎംഎയും വിവിധ ആംപ്യൂളുകളുമായിരുന്നു പാര്‍ട്ടികളില്‍ ഉപയോഗിച്ചിരുന്നത്. ഈ വിവരത്തെത്തുടര്‍ന്നാണ് തൃക്കാക്കരയിലെ ഫ്‌ളാറ്റില്‍ ഞായറാഴ്ച വൈകിട്ടോടെ പോലീസ് സംഘം പരിശോധന നടത്തിയത്.

 

നടി അശ്വതി ബാബു താമസിച്ചിരുന്ന കാക്കനാട് പാലച്ചുവട് ഡിഡി ഗോള്‍ഡന്‍ ഗേറ്റ് ഫ്‌ളാറ്റിന്റെണ പാര്‍ക്കിംഗ് ഏരിയയില്‍നിന്നാണ് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെ പോലീസ് പിടികൂടിയത്. എംഡിഎംഎ ഇനത്തില്‍പ്പെട്ട ലഹരിമരുന്നാണ് ഇവരില്‍നിന്നു കണ്ടെത്തിയത്.

 

നടിയുടെ ഡ്രൈവര്‍ ബിനോയാണ് വില്‍പനയ്ക്കായി മയക്കുമരുന്ന് ബംഗളുരുവില്‍നിന്നു കൊണ്ടുവന്നിരുന്നതെന്നു പോലീസ് പറഞ്ഞു. ഉറവിടം കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു. സിനിമ-സീരിയല്‍ രംഗത്ത് ചെറിയരീതിയില്‍ ചുവടറുപ്പിച്ച തിരുവനന്തപുരം സ്വദേശിനിയായ അശ്വതി, കൊച്ചിയിലാണു താമസിച്ചിരുന്നത്. പ്രതികളെ വൈദ്യപരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കി.