By Swathy.17 01 2022
തിരുവനന്തപുരം: ആരോഗ്യമന്ത്രി മെഡിക്കല്‍ കോളേജില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയ വീഴ്ചകളില്‍ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയുമായി ആരോഗ്യവകുപ്പ്.
പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് മന്ത്രി വീണാ ജോര്‍ജ്ജ് സെപ്റ്റംബറില്‍ മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗം ഉള്‍പ്പെടെയാണ് പരിശോധന നടത്തിയത്. അത്യാവശ്യത്തിനുള്ള ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും അത്യാവശ്യം വേണ്ട ജീവനക്കാരുപോലും ഉണ്ടായിരുന്നില്ല.
ഡോക്ടര്‍മാര്‍ വാര്‍ഡിലുണ്ടെന്ന് അവകാശപ്പെട്ടെങ്കിലും പിന്നീട് അവിടെയില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. മെഡിക്കല്‍ കോളേജില്‍ രോഗികള്‍ ക്യൂ നില്‍ക്കുമ്പോഴും ഡോക്ടര്‍മാരില്‍ പലരും അവരുടെ സ്വന്തം ആശുപത്രികളിലാണ് സമയം ചെലവഴിക്കുന്നത്.
അന്വേഷണത്തെത്തുടര്‍ന്ന് സര്‍ജറി വിഭാഗത്തിലെ മുതിര്‍ന്ന ഡോക്ടര്‍മാര്‍ക്കും മെമ്മോ നല്കി. മെമ്മോ നല്‍കിയതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ വിരമിക്കല്‍ അപേക്ഷ നല്കി. സര്‍ക്കാരിനെ ഇത് സമ്മര്ദത്തിലാക്കുമെങ്കിലും നടപടിയുമായി മുന്നോട്ട് തന്നെ പോകാനാണ് സര്‍ക്കാരിന്റെ തീരുമാനം.
അത്യാഹിത വിഭാഗത്തിലെ ഡോക്ടരമാര്ക്കെതിരെയും പരാതി ഉയര്‍ന്നിട്ടുണ്ട്. മുമ്പ് പേരൂര്‍ക്കട ആശുപത്രിയിലും മന്ത്രിയുടെ പരിശോധനയെത്തുടര്‍ന്ന് ഡോക്ടര്‍ക്കെതിരെ സസ്പെന്്ഷന് ഉള്‍പ്പെടെയുള്ള നടപടികള്‍ എടുത്തിരുന്നു.