'ഇന്ത്യൻ പ്രതീക്ഷകൾക്ക് ഊർജം പകരും', മീരാഭായ്‌ ചാനുവിനെ കായികമന്ത്രി അഭിനന്ദിച്ചു

By സൂരജ് സുരേന്ദ്രന്‍.24 07 2021

imran-azhar

 

 

തിരുവനന്തപുരം: ഒളിമ്പിക്‌സിൽ വെയ്‌റ്റ്‌ലിഫ്‌റ്റിങ്ങിൽ വെള്ളി മെഡൽ നേടിയ മീരാഭായ്‌ ചാനുവിനെ കായിക മന്ത്രി വി അബ്‌ദുറഹിമാൻ അഭിനന്ദിച്ചു.

 

ഒളിമ്പിക്‌സിന്റെ രണ്ടാം നാൾ തന്നെ മെഡൽ പട്ടികയിൽ ഇടംപിടിക്കാൻ രാജ്യത്തിന്‌ സാധിച്ചത്‌ മികച്ച നേട്ടമാണ്‌.

 

ടോക്കിയോയിൽ ഇന്ത്യൻ പ്രതീക്ഷകൾക്ക്‌ ഊർജ്ജം പകരാൻ ചാനുവിന്റെ മെഡൽ നേട്ടം സഹായിക്കും.

 

ചാനുവിന്‌ അഭിനന്ദനങ്ങൾ. മലയാളി താരം ശ്രീജേഷിന്റെ മികച്ച പ്രകടനത്തിന്റെ ബലത്തിൽ ഹോക്കിയിൽ നല്ല തുടക്കമാണ്‌ ലഭിച്ചത്‌.

 

റിയോ ഒളിമ്പിക്‌സിലെ മോശം പ്രകടനം മായ്‌ക്കാൻ രാജ്യത്തിന്‌ കഴിയുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും വി അബ്‌ദു റഹിമാൻ പറഞ്ഞു.

 

OTHER SECTIONS