ഭാര്യയെയും ഭാര്യാമാതാവിനെയും ആക്രമിച്ച് യുവാവ്‌

By mathew.19 06 2019

imran-azhar


തിരുവനന്തപുരം: യുവാവ് ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തി. ഭാര്യമാതാവ് വസുമതി (65) തല്‍ക്ഷണം മരിച്ചു. കുത്തേറ്റ ഭാര്യ സതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടുംബ പ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണം. നഗരൂര്‍ ഗേറ്റ് മുക്കിലാണ് സംഭവം. ഭാര്യയെയും അമ്മായി അമ്മയെയും കുത്തിയ സന്തോഷ് അപ്പോള്‍ തന്നെ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. യുവാവിനായി നഗരൂര്‍ പൊലീസ് തെരച്ചില്‍ നടത്തുകയാണ്. ഇവരുടെ വീട്ടില്‍ നിരന്തരം പ്രശ്നങ്ങളുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.

 

OTHER SECTIONS