ആലപ്പാട് കരിമണല്‍ ഖനനം: സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മേഴ്‌സിക്കുട്ടിയമ്മ

By anju.12 01 2019

imran-azhar


കൊല്ലം: ആലപ്പാട് കരിമണല്‍ ഖനന വിഷയത്തില്‍ സമരക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സമരക്കാരുമായി പ്രശ്‌നത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറാണെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. അതേസമയം ഇതിന് മുന്‍കൈയെടുക്കേണ്ടത് വ്യവസായ വകുപ്പാണെന്നും അവര്‍ പറഞ്ഞു.

 

അശാസ്ത്രീയ ഖനനം പാടില്ലെന്ന നിലപാടാണ് സര്‍ക്കാരിനെന്ന് പറഞ്ഞ മേഴ്‌സിക്കുട്ടിമ്മ നിയമസഭാ പരിസ്ഥിതി സമിതിയുടെ ശിപാര്‍ശകള്‍ നടപ്പാക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

 

കഴിഞ്ഞ ദിവസം ഖനനത്തെ ന്യായീകരിച്ച് മന്ത്രി രംഗത്തെത്തിയിരുന്നു. ഇതിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തു. ആലപ്പാട് കരിമണല്‍ ഖനനത്തിന്റെ പേരില്‍ പൊതുമേഖലയ്‌ക്കെതിരായി നടക്കുന്ന നീക്കങ്ങള്‍ അനുവദിക്കാനാവില്ലെന്നായിരുന്നു വെള്ളിയാഴ്ച മന്ത്രിയുടെ പ്രതികരണം.

 

OTHER SECTIONS