മുംബൈ ബൗളിംഗ് മികവിൽ അടിതെറ്റി പഞ്ചാബ്; മുംബൈക്ക് 136 റണ്‍സ് വിജയലക്ഷ്യം

By സൂരജ് സുരേന്ദ്രന്‍.28 09 2021

imran-azhar

 

 

അബുദാബി: ഇന്ത്യൻ പ്രീമിയർ ലീഗിൽ ചൊവ്വാഴ്ച നടന്ന രണ്ടാം മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 136 റണ്‍സ് വിജയലക്ഷ്യം.

 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 135 റൺസാണ് നേടിയത്. 29 പന്തിൽ 6 ബൗണ്ടറിയടക്കം 42 റൺസ് നേടിയ മാർക്രത്തിന്റെ ഇന്നിങ്‌സാണ് പഞ്ചാബിന് പൊരുതാവുന്ന സ്‌കോർ സമ്മാനിച്ചത്.

 

26 പന്തിൽ 28 റൺസ് നേടിയ ദീപക് ഹൂഡയ്ക്കും, 22 പന്തിൽ 21 റൺസ് നേടിയ ക്യാപ്റ്റൻ കെ.എൽ രാഹുലിനും പഞ്ചാബ് സ്‌കോറിൽ കാര്യമായ സംഭാവന നല്കാൻ കഴിഞ്ഞില്ല.

 

കണിശതയോടെ പന്തെറിഞ്ഞ മുംബൈ ബൗളര്‍മാര്‍ പഞ്ചാബ് ബാറ്റിങ് നിരയെ സമ്മർദ്ദത്തിലാക്കി.

 

ജസ്പ്രീത് ബുംറയും, കീറൺ പൊള്ളാർഡും 2 വിക്കറ്റ് വീതവും, ക്രുനാൽ പാണ്ഡ്യയും, രാഹുൽ ചഹാറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

 

OTHER SECTIONS