മൈക്രോ ബ്രൂവറി; എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിന്റെ റിപ്പോർട്ട് പുറത്ത്

By Sooraj S.12 10 2018

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അവശ്യ പ്രകാരം സംസ്ഥാനത്ത് മൈക്രോ ബ്രൂവറികൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇതേക്കുറിച്ച് വിശദമായ പഠനം നടത്താൻ സംസ്ഥാന സർക്കാർ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഋഷിരാജ് സിംഗ് നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് പുറത്ത് വന്നു. റിപ്പോർട്ടിൽ മൈക്രോ ബ്രൂവറികള്‍ സംസ്ഥാനത്ത് ആരംഭിക്കുന്നതിനായി നിലവിലുള്ള ചട്ടങ്ങളിൽ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെടുന്നു. കൂടാതെ വിഷയത്തിൽ തീരുമാനമെടുക്കുമ്പോള്‍ വിപണി സാധ്യതയും സാമൂഹിക പ്രത്യാഘാതങ്ങളും കാര്യമായി പരിഗണിക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മൈക്രോ ബ്രൂവറികള്‍ ആരംഭിക്കുന്നതിനായി കർണ്ണാടകയിൽ നിയമത്തിൽ ഭേദഗതി വരുത്തിയിരുന്നു ഈ സാഹചര്യത്തിലാണ് ഋഷിരാജ് സിംഗ് നിയമ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ടത്.

 

അതേസമയം മൈക്രോ ബ്രൂവറികള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് എക്സൈസ് കമ്മീഷണർ നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് പുറത്ത് വിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് പുതിയ മൂന്നു ബ്രൂവറികളും ഒരു ഡിസ്റ്റിലറിയും അനുവദിച്ചിരുന്നു. എന്നാൽ ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉണ്ടായത്. തുടർന്ന് ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ച തീരുമാനം സംസ്ഥാന സർക്കാർ റദ്ദാക്കുകയായിരുന്നു.

 

മൈക്രോ ബ്രൂവറികൾ ആരംഭിക്കുന്നതിന് നേരിടുന്ന പ്രധാന വെല്ലുവിളി മൈക്രോ ബ്രൂവറികളിലെ ബീയര്‍ ഉപയോഗിക്കുന്നത് സമ്പന്നരായ ആളുകളാണ്.അതുകൊണ്ട് തന്നെ കേരളത്തില്‍ മൈക്രോ ബ്രൂവറികള്‍ സാമ്പത്തിക നേട്ടമുണ്ടാക്കില്ലെന്നതാണ് സത്യം. ഇത് കൂടാതെ അബ്ക്കാരികൾക്കും മൈക്രോ ബ്രൂവറികൾ ആരംഭിക്കുന്നതിന് വിയോജിപ്പാണുള്ളത്. ഇത് കനത്ത തിരിച്ചടിയായി. ക്ലബ്ബ് ലൈസന്‍സുള്ളവര്‍ക്കും നക്ഷത്ര ഹോട്ടലുകള്‍ക്കും റിഫ്രഷ്മെന്റ് റൂം (ബാര്‍) ലൈസന്‍സ് ഉള്ളവര്‍ക്കുമാണ് 2012 വരെ മൈക്രോ ബ്രൂവറി അനുവദിച്ചിരുന്നത്. എന്നാൽ പിന്നീട് 10,000 ചതുരശ്ര അടിയില്‍ കുറയാത്ത വിസ്തീര്‍ണമുള്ള കെട്ടിടവും ഡൈനിങ് ഹാളും പാര്‍ക്കിങ് ഏരിയയും ഉള്ളവര്‍ക്കും ലൈസൻസ് നൽകാമെന്ന് ഉത്തരവുണ്ടാകുകയായിരുന്നു. മൈക്രോ ബ്രൂവറികള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപക പ്രതിഷേധമാണ് ഉയർന്നു വരുന്നത്.

OTHER SECTIONS