15കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; മധ്യവയസ്കന്‍ പിടിയില്‍

By Anju N P.21 Apr, 2018

imran-azhar

 

 

തിരുവനന്തപുരം: കാട്ടാക്കടയില്‍ പതിനഞ്ചുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മധ്യവയസ്‌കനെ അമ്മ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. കാട്ടാക്കടയില്‍ എല്‍.ഐ.സി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ ഡ്രൈവര്‍ ആയി ജോലി നോക്കുന്ന കാഞ്ഞിരംകുളം നെല്ലിക്കാകുഴി അശ്വതി ഭവനില്‍ വിക്രമന്‍ ആണ് പിടിയിലായത്. കാട്ടാക്കട താലൂക്ക് ഓഫിസില്‍ അമ്മയ്‌ക്കൊപ്പം എത്തിയ കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് ഇയാള്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട അമ്മ ബഹളം വച്ചതോടെ നാട്ടുകാര്‍ വിക്രമനെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കാട്ടാക്കട പോലീസ് കേസെടുത്തു