മട്ടന്നൂരില്‍ ബോബു സ്‌ഫോടനം; അച്ഛനും മകനും മരിച്ചു

By Web Desk.06 07 2022

imran-azhar

 


കണ്ണൂര്‍: മട്ടന്നൂര്‍ കാശിമുക്കിലെ വീട്ടിലുണ്ടായ ബോംബു സ്‌ഫോടനത്തില്‍ ഇതര സംസ്ഥാനക്കാരായ പിതാവും മകനും മരിച്ചു. അസം സ്വദേശികളായ ഫസല്‍ ഹഖ്, ഷഹീദുള്‍ എന്നിവരാണ് മരിച്ചത്.

 

ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രിസാധനങ്ങള്‍ ശേഖരിച്ച് വിറ്റ് ഉപജീവനം നയിക്കുന്നവരായിരുന്നു ഇരുവരും.

 

വീട്ടില്‍ സൂക്ഷിച്ചിരുന്ന ആക്രിസാധനങ്ങള്‍ക്കിടയില്‍ ബോംബുണ്ടായിരുന്നതായാണ് സൂചന. പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി.

 

 

OTHER SECTIONS