അപകടകരമായ മയക്കുമരുന്നുമായി യുവാവ് പിടിയിൽ

By Sooraj S .20 Jun, 2018

imran-azhar

 

 

തലശേരി: തലശേരി സ്വദേശിയായ യുവാവിനെയാണ് മാരക ശക്തിയുള്ള മയക്കുമരുന്നുമായി പോലീസ് പിടികൂടിയത്. ഇത് നിരോധിച്ച മയക്കുമരുന്നാണ്. ഇത് സ്ഥിരമായി ഉപയോഗിക്കുന്നത് വഴി നിരവധി പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. ഇതിന്റെ ഉപയോഗം കിഡ്നികളെ അപകടകരമാം വിധം ബാധിക്കുന്നു. മാത്രമല്ല ഈ മരുന്നിന്റെ അമിത ഉപയോഗം മാനസിക അസ്വാസ്ഥ്യങ്ങളും ഉണ്ടാകുന്നു. ഈ മരുന്ന് കൈവശം വെയ്ക്കുന്നത് ജാമ്യമില്ലാ വകുപ്പ് പ്രകാരം കുറ്റകരമാണ്. ഇത് വേദനസമാഹരികളായി ഉപയോഗിക്കുന്ന മരുന്നുകളാണ്. മിഹ്‌റാജ് എന്ന യുവാവിനെയാണ് എക്‌സൈസ് നാര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ സതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.