കു​ൽ​ഗാ​മി​ൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ: രണ്ട് ഭീകരരെ വദിച്ചു

By Sooraj Surendran .12 01 2019

imran-azhar

 

 

ശ്രീനഗർ: ജമ്മുകശ്മീരിലെ കുൽഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ സൈന്യം രണ്ട് ഭീകരരെ വദിച്ചു. യരിപോരയിൽ കടപോര ഗ്രാമത്തിലാണ് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടിയത്. സംഭവത്തെ തുടർന്ന് പ്രദേശവാസികളായ യുവാക്കൾ പ്രതിഷേധിച്ചു. ഇവർ സൈന്യത്തിന് നേരെ കല്ലെറിഞ്ഞു. തുടർന്ന് കണ്ണീർ വാതകം പ്രയോഗിച്ചാണ് ഇവരെ സ്ഥലത്ത് നിന്നും പിരിച്ചുവിട്ടത്. സംഭവത്തെ തുടർന്ന് ഷോപ്പിയാനിലേയും കുൽഗാമിലേയും ഇന്‍റർനെറ്റ് സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ചു.