മില്‍മയില്‍ ഭരണസമിതി നിലവില്‍ വന്നതിന് ശേഷം ചരിത്രത്തിലാദ്യമായി ഭരണം പിടിച്ച് ഇടതുപക്ഷം

By സൂരജ് സുരേന്ദ്രന്‍.28 07 2021

imran-azhar

 

 

തിരുവനന്തപുരം: 1983ല്‍ മില്‍മയില്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി നിലവില്‍ വന്നതിന് ശേഷം ആദ്യമായി ഭരണം പിടിച്ച് ഇടതുപക്ഷം. വർഷങ്ങളായി കോണ്‍ഗ്രസ് ആയിരുന്നു ക്ഷീരോത്പാദക സഹകരണസംഘം ഭരിച്ചിരുന്നത്.

 

1983 മുതല്‍ 2019 വരെ 36 വര്‍ഷം കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണനായിരുന്നു മില്‍മ ചെയര്‍മാന്‍. കഴിഞ്ഞ രണ്ട് വര്‍ഷമായി പി.എ. ബാലന്‍ മാസ്റ്റര്‍ ആയിരുന്നു ചെയര്‍മാന്‍.

 

മിൽമ ചെയർമാനായിരുന്ന പി എ ബാലൻ നിര്യാതനായതിനേത്തുടർന്നാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. എറണാകുളം മേഖലയ്‌ക്ക്‌ മാത്രമാണ്‌ യുഡിഎഫ്‌ നേതൃത്വത്തിലുള്ള ഭരണ സമിതി ഉള്ളത്‌.

 

എൽഡിഎഫ്‌ നേതൃത്വത്തിലുള്ള ഭരണസമിതിയാണ്‌ മലബാർ മേഖലയിലും. തിരുവനന്തപുരം മേഖലാ ഭരണസമിതി പിരിച്ചുവിട്ടതിനേത്തുടർന്ന്‌ അഡ്‌മിനിസ്‌ട്രേറ്റർ ഭരണത്തിലായിരുന്നു.

 

അഞ്ചിനെതിരെ ഏഴ് വോട്ടുകള്‍ക്കാണ് ഇടതുപക്ഷത്തിന്റെ വിജയം.

 

മലബാര്‍ മേഖലയില്‍ നിന്നുള്ള നാല് വോട്ടും അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയിലെ നോമിനേറ്റ് ചെയ്യപ്പെട്ട മൂന്ന് അംഗങ്ങളുടെ വോട്ടുമാണ് എല്‍ ഡി എഫിന് അനുകൂലമായത്.

 

OTHER SECTIONS