പുതുവൈപ്പിലെ പൊലീസ് നടപടി തെറ്റ് : മേഴ്‌സിക്കുട്ടിയമ്മ

By sruthy .19 Jun, 2017

imran-azhar


തിരുവനന്തപുരം: പുതുവൈപ്പിലെ ഐഒസി നിര്‍ദിഷ്ട പാചകവാതക സംഭരണ കേന്ദ്രത്തിനെതിരേ സമരം ചെയ്തവരെ അടിച്ചമര്‍ത്തിയ പോലീസ് നടപടിക്കെതിരെ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. പോലീസ് നടപടി തെറ്റാണ്.

 

സര്‍ക്കാര്‍ ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുന്നത് സര്‍ക്കാര്‍ നയമലെ്‌ളന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഐഒസിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുമെന്ന് ഉറപ്പു കൊടുത്തിരുന്നില്‌ള. ചര്‍ച്ചയിലെ തീരുമാനങ്ങള്‍ തെറ്റിധരിക്കപെ്പട്ടുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ടെര്‍മിനല്‍ നിര്‍മാണത്തിനായി ഞായറാഴ്ച തൊഴിലാളികള്‍ എത്തിയതോടെയാണ് നാട്ടുകാര്‍ സമരവുമായി രംഗത്തെത്തിയത്.

 

വന്‍ പോലീസ് സന്നാഹത്തോടെ നിര്‍മാണപ്രവര്‍ത്തനം തുടങ്ങിയ ഐഒസി അധികൃതരോട് നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്നു സമരസമിതി ആവശ്യപെ്പട്ടിരുന്നു. എന്നാല്‍, പോലീസ് ബാരിക്കേഡുകള്‍ ഉയര്‍ത്തി പ്രതിരോധം തീര്‍ക്കുകയായിരുന്നു. ഇതിനിടെ പോലീസുകാര്‍ക്കുനേരേ കലേ്‌ളറു വന്നതോടെ സ്ത്രീകളടക്കമുള്ളവര്‍ എതിരെ ലാത്തി വീശുകയായിരുന്നു.

 

OTHER SECTIONS