എസ്‌കോട്ട് വാഹനങ്ങളുടെ ചീറിപ്പായാൽ; മധ്യവയസ്ക്കൻ അത്യാസന്ന നിലയിൽ

By Sooraj.13 Jun, 2018

imran-azhar

 

 


അങ്കമാലി: ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ പോലീസ് എസ്‌കോട്ട് വാഹനമിടിച്ചു പരിക്കേറ്റ മധ്യവയസ്ക്കൻ അത്യാസന്നനിലയിൽ തുടരുന്നു. അപകടത്തിൽ പരിക്കേറ്റ ആൾക്ക് ഏകദേശം 45 വയസിന് മുകളിൽ പ്രായം വരും. ഇയാളുടെ മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇയാളെ അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മറ്റൂര് വച്ചാണ് അപകടം നടന്നതെന്നാണ് വിവരങ്ങൾ. എസ്‌കോട്ട് വാഹനങ്ങൾ കാലടിയില്‍ നിന്നും അങ്കമാലിയിലേക്ക് പോകുകയായിരുന്നു. പരിക്കേറ്റ ആളുടെ വിവരങ്ങളും മറ്റും അറിയുന്നതിന് വേണ്ടി മന്ത്രി എ കെ ശശീന്ദ്രൻ ആശുപത്രിയിൽ തന്നെ ഉണ്ടെന്നാണ് അറിയാൻ കഴിയുന്നത്. സ്വകാര്യ വാഹനങ്ങൾക് വേഗ പരിമിതി നടപ്പാക്കിയിട്ട് അധികാരപ്പെട്ടവർ തന്നെ ഇത്തരം വീഴ്ചകൾ വരുത്തുന്നത് പരിഹാസ്യകരമാണ്.

OTHER SECTIONS