നിയമസഭയിൽ ഗവർണറിനെ തടഞ്ഞ പ്രതിപക്ഷത്തെ വിമർശിച്ച് ഇ.പി ജയരാജനും എ.കെ ബാലനും

By online desk.29 01 2020

imran-azhar

 

തിരുവനന്തപുരം: നിയമസഭയിൽ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സഭയില്‍ തടഞ്ഞ പ്രതിപക്ഷത്തിന്റെ നടപടിയെ വിമര്‍ശിച്ച് മന്ത്രിമാരായ ഇപി ജയരാജനും എകെ ബാലനും രംഗത്ത്. പ്രതിപക്ഷത്തിന് മാനസിക അസ്വാസ്ഥ്യം കൂടി വരുന്നെന്നും ഇതുവരെ കാണാത്ത രീതിയിലാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധമെന്നുമായിരുന്നു വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്റെ പ്രതികരണം.എന്നാൽ ഭരണഘടനാപരമായ ദൗത്യം ഗവർണറും സർക്കാരും നിർവഹിച്ചുവെന്നും പ്രതിപക്ഷത്തിന്റെ ഗൂഢാലോചന പൊളിഞ്ഞെന്നും ജാള്യത മറച്ച് വയ്ക്കാൻ നടത്തിയ പൊറാട്ട് നാടകമാണ് ഇന്ന് സഭയിൽ നടന്നതെന്നുമായിരുന്നു എകെ ബാലൻറെ പ്രതികരണം. വാർഡ് വിഭജന ഓർഡിനൻസ് എന്തിന് ഗവർണർ തടഞ്ഞു? പ്രതിപക്ഷം ആദ്യം അതിന് ഉത്തരം പറയട്ടെ. തോറ്റ് പോയാൽ വായിൽ തോന്നിയത് പറയുക അതാണ് പ്രതിപക്ഷം ഇന്ന് ചെയ്തത്. ഗവര്‍ണറുമായി വ്യക്തിപരമായ പ്രശ്നങ്ങളില്ലെന്നും ഗവർണറെ തടഞ്ഞത് പൊതു സമൂഹം അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

OTHER SECTIONS