'പിആര്‍എസ് വായ്പയുടെ തിരിച്ചടവിന്റെ പേരില്‍ ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം കേരളത്തിലില്ല; വിവരങ്ങളറിഞ്ഞ ശേഷം പ്രതികരിക്കാം'

കുട്ടനാട്ടില്‍ കര്‍ഷകനായ പ്രസാദ് ജീവനൊടുക്കിയ സംഭവത്തില്‍ വിവരങ്ങളറിഞ്ഞതിന് ശേഷം പ്രതികരിക്കാമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍.

author-image
Priya
New Update
'പിആര്‍എസ് വായ്പയുടെ തിരിച്ചടവിന്റെ പേരില്‍ ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം കേരളത്തിലില്ല; വിവരങ്ങളറിഞ്ഞ ശേഷം പ്രതികരിക്കാം'

 

തിരുവനന്തപുരം: കുട്ടനാട്ടില്‍ കര്‍ഷകനായ പ്രസാദ് ജീവനൊടുക്കിയ സംഭവത്തില്‍ വിവരങ്ങളറിഞ്ഞതിന് ശേഷം പ്രതികരിക്കാമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍.

പിആര്‍എസ് വായ്പയുടെ തിരിച്ചടവിന്റെ പേരില്‍ കേരളത്തില്‍ ആരും ആത്മഹത്യ ചെയ്യാനുള്ള സാഹചര്യമില്ല. കര്‍ഷകന് മറ്റ് വായ്പകള്‍ ഉണ്ടാകാം. ആത്മഹത്യയെ കുറിച്ച് അന്വേഷിക്കാമെന്നും മന്ത്രി പറഞ്ഞു.

എല്ലാ മേഖലകളെയും സാമ്പത്തിക ബാധ്യത ബാധിച്ചിട്ടുണ്ട്.എങ്കിലും വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തിയിട്ടില്ല. വിലക്കയറ്റം എപ്പോള്‍ പ്രാബല്യത്തില്‍ വരുമെന്ന് നിശ്ചയിച്ചിട്ടില്ല.

സാധാരണക്കാരന് ബാധ്യതയാവില്ലെന്നും സബ്‌സിഡി സാധനങ്ങള്‍ക്ക് നിലവില്‍ മാസം 50 കോടിയോളം കുടിശിക വരുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കടബാധ്യതയെ തുടര്‍ന്നാണ് പ്രസാദ് ജീവനൊടുക്കിയത്.

കൃഷിക്ക് വായ്പയെടുക്കാന്‍ പ്രസാദ് ബാങ്കില്‍ എത്തിയിരുന്നെങ്കിലും പിആര്‍എസ് വായ്പ കുടിശ്ശിക ചൂണ്ടിക്കാട്ടി വായ്പ അനുവദിച്ചില്ല. ഇതിന് പിന്നാലെയാണ് പ്രസാദ് ആത്മഹത്യ ചെയ്തതെന്ന് കിസാന്‍ സംഘ് ജില്ലാ പ്രസിഡന്റ് പറയുന്നു.

 

g r anil suicide farmer kuttanad