സംസ്ഥാനത്ത് വാക്സിൻ കെട്ടിക്കിടക്കുന്നില്ല, നാലര ലക്ഷം ഡോസ് വാക്സിന്‍ ഇന്നും നാളെയും കൊണ്ട് തീരും-ആരോഗ്യമന്ത്രി

By Sooraj Surendran.23 07 2021

imran-azhar

 

 

തിരുവനന്തപുരം: കോവിഡ് പ്രതിരോധ വാക്സിൻ ഉപയോഗവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ആരോഗ്യമന്ത്രി വീണ ജോർജ്.

 

10 ലക്ഷം ഡോസ് വാക്സിൻ കേരളത്തിൽ ലഭിച്ചത്. ഇതിൽ നാലര ലക്ഷം ഡോസ് മാത്രമാണ് ഇനി ബാക്കിയുള്ളത്. ഈ ഡോസ് ഇന്നും നാളെയും കൊണ്ട് തീരുമെന്നും അവർ പറഞ്ഞു.

 

നിലവിലുള്ള സ്റ്റോക്ക് മാറ്റി നിര്‍ത്തിയാല്‍ പോലും കേരളം കാര്യക്ഷമമായാണ് വാക്സിന്‍ നല്‍കുന്നതെന്ന് മനസ്സിലാക്കാനാകും. സംസ്ഥാനത്ത് വാക്സിൻ കെട്ടിക്കിടക്കുന്നെന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മന്ത്രി പറഞ്ഞു.

 

16-ാം തീയതി മുതല്‍ 22-ാം തീയതി വരെ ഒരാഴ്ച ആകെ 13,47,811 പേര്‍ക്ക് വാക്സിന്‍ നല്‍കിയിട്ടുണ്ട്. ഈ ആഴ്ചയിലാണ് ഏറ്റവും അധികം പേർക്ക് വാക്സിന്‍ നല്‍കിയത്.

 

കഴിഞ്ഞ തിങ്കളാഴ്ച 3.55 ലക്ഷം പേര്‍ക്കും ചൊവ്വാഴ്ച 2.7 ലക്ഷം പേര്‍ക്കും വ്യാഴാഴ്ച 2.8 ലക്ഷം പേര്‍ക്കും വാക്സിന്‍ നല്‍കിയിട്ടുണ്ട് മന്ത്രി വ്യക്തമാക്കി.

 

OTHER SECTIONS