വിദേശ ധനസാഹയം: മുഖ്യമന്ത്രി അബുദാബിയിലെത്തി; മറ്റുമന്ത്രിമാരുടെ യാത്ര തടഞ്ഞത് ഫണ്ട് ശേഖരണത്തെ ബാധിക്കും

By Online Desk.17 10 2018

imran-azhar

 

 

തിരുവന്തപുരം: നാലുദിവസത്തെ യു.എ.ഇ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ അബുദാബിയില്‍ എത്തി. നവകേരള സൃഷ്ടിക്കുള്ള ഫണ്ട് ശേഖരണത്തിനുവേണ്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ 5 ദിവസത്തേയ്ക്കായി എത്തിയത്. ഇന്നലെ പുലര്‍ഡച്ചെ 4.30ക്കാണ് രാവിലെ ഏഴ് മണിയോടെ അബുദാബി വിമാനത്താവളത്തില്‍ എത്തിയ പിണറായി വിജയനെ വ്യവസായി എം.എ യൂസഫലി. നോര്‍ക്ക ഡയറക്ടര്‍ ഡോക്ടര്‍ ആസാദ് മൂപ്പന്‍ തുടങ്ങിയവര്‍ സ്വീകരിച്ചു.

 

ഇന്നും അബുദാബിയിലെ പൊതുപരിപാടികളില്‍ മുഖ്യമന്ത്രി സംബന്ധിക്കും. നാളെ ദുബായിലും ശനിയാഴ്ച ഷാര്‍ജയിലും ആണ് മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍. പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് വിദേശ മലയാളികളില്‍നിന്ന് ധനം സമാഹരിക്കാനായുള്ള സംസ്ഥാന മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു.

മുഖ്യമന്ത്രിക്ക് പുറമെ 16 മന്ത്രിമാരാണ് വിദേശയാത്രയ്ക്ക് പോകാന്‍ തീരുമാനിച്ചിരുന്നത്.

 

ഇത് ഫണ്ട് ശേഖരണത്തെ സാരമായി ബാധിക്കും. ചൊവ്വാഴ്ച രാത്രിയോടെ വിദേശമന്ത്രാലയമാണ് ചീഫ് സെക്രട്ടറിയെ യാത്ര നിഷേധിക്കുന്നതായി വിവരം അറിയിച്ചത്. കേരളത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണത്തിനായി മുഖ്യമന്ത്രിയും 17 മന്ത്രിമാരുമാണ് യാത്രാനുമതി തേടിയത്. എന്നാല്‍ മുഖ്യമന്ത്രിക്കുമാത്രമാണ് അനുമതി നല്‍കിയത്.

 

 

OTHER SECTIONS