അപ്രത്യക്ഷരാകുന്നവരുടെ തലസ്ഥാനം തിരുവനന്തപുരം

By online desk.17 Jul, 2017

imran-azhar

തിരുവനന്തപുരം: സംസ്ഥാനത്ത് ദുരൂഹ സാഹചര്യങ്ങളില്‍ ഏറ്റവും അധികം പേരെ കാണാതാകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഏറ്റവും കുറവ് കണ്ണൂരും കാസര്‍ഗോഡും. ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്ത്.

 


പൊലീസിന്റെ കണക്കു പ്രകാരം 63 പേരെ കാണാതായ മാസവും ഉണ്ട്. തിരുവനന്തപുരത്തു നിന്ന് പത്തു പേരെ കാണാതായ മാസവും ഉണ്ട്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവിനുള്ളില്‍ കണ്ണൂരു നിന്നും കാസര്‍ഗോഡു നിന്നും രണ്ടു പേരെ വീതമാണ് ദുരൂഹ സാഹചര്യങ്ങളില്‍ കാണാതായത്. ഇവിടെ രണ്ടു കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്.

 


സംസ്ഥാനത്ത് ദുരൂഹ സാഹചര്യങ്ങളില്‍ കാണാതാകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവിനുള്ളില്‍ കേരളത്തില്‍നിന്ന് 644 പേരെ ദുരൂഹ സാഹചര്യങ്ങളില്‍ കാണാതായി. ഇതില്‍ ഇരുനൂറു പേര്‍ സ്ത്രീകളാണ്. നാനൂറു പേര്‍ പുരുഷന്മാരാണ്. ബാക്കി കുട്ടികളാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഏറ്റവും കൂടുതല്‍ പേരെ കാണാതായത്. 45 പുരുഷന്മാരെയും 18 സ്ത്രീകളെയുമാണ് ആ മാസം കാണാതായത്. സ്ത്രീകളില്‍ ഏറെയും പത്തൊമ്പതിനും മുപ്പതിനും ഇടയ്ക്ക് പ്രായമുള്ളവരാണ്.

 


നവംബറിലാണ് ഏറ്റവും കുറവ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തത്. 43 കേസുകളാണ് ആ മാസം റിപ്പോര്‍ട്ടു ചെയ്തത്. ഇതില്‍ 35 പേര്‍ പുരുഷന്മാരും എട്ടു പേര്‍ സ്ത്രീകളുമാണ്.
കഴിഞ്ഞ ഡിസംബറില്‍ മാത്രം 54 പേരെ കാണാതായി. ഇതില്‍ 25 പേര്‍ സ്ത്രീകളും 29 പേര്‍ പുരുഷന്മാരുമാണ്. ഡിസംബറില്‍ തിരുവനന്തപുരത്തു നിന്ന് പത്തു പേരെ കാണാതായി. ഡിസംബറില്‍ കണ്ണൂരില്‍ നിന്നും കാസര്‍ഗോഡു നിന്നും വെറും രണ്ടു കേസുകള്‍ മാത്രമേ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളൂ. ഡിസംബര്‍ മാസത്തെ മറ്റു ജില്ലകളിലെ കണക്ക് ഇങ്ങനെ:

 


കോഴിക്കോട്- 5, മലപ്പുറം-4, പാലക്കാട്-5, തൃശൂര്‍-4, എറണാകുളം4-, ഇടുക്കി-3, കോട്ടയം-4, ആലപ്പുഴ-,8 പത്തനംതിട്ട- 3, കൊല്ലം-7,കഴിഞ്ഞ വര്‍ഷം ഓരോ മാസവും അപ്രത്യക്ഷരായവരുടെ കണക്ക് ഇങ്ങിനെ. സ്ത്രീകളുടെയും പുരുഷന്മാരുടെയും വേര്‍ തിരിച്ചു കണക്ക് ബ്രാക്കറ്റില്‍.ജനുവരി- 60 ( 20, 40 ), ഫെബ്രുവരി- 63 ( 45, 18) , മാര്‍ച്ച്- 56 ( 17, 39 ), ഏപ്രില്‍- 55 ( 19, 36 ), മേയ്- 49 ( 17, 32) , ജൂണ്‍- 52 ( 19, 33), ജൂ
ലായ്- 51 ( 18, 33), ആഗസ്റ്റ് 59 -( 15, 44), സെപ്തംബര്‍- 41 ( 12,28), 
ഒക്‌ടോബര്‍- 56 (12, 44 ), ഡിസംബര്‍- 54 ( 25, 29 )

 


പതിനഞ്ചു കൊല്ലം മുമ്പ് കാണാതായ ചിലരെ ക്കുറിച്ചുള്ള വിവരങ്ങള്‍ പോലും ഇനിയും ലഭ്യമായിട്ടില്ല. കാണാതാകുന്ന സംഭവങ്ങള്‍ പൊലീസില്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ മിക്കപ്പോഴും ഏറെ വൈകുന്നുണ്ട്. ഇത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്യുമ്പോള്‍ ഇവര്‍ കൈത്താ ദൂരത്ത് എത്തിയിരിക്കും. പല വീട്ടുകാരും വിവരം പൊലീസില്‍ നിന്ന് മറച്ചു വച്ച് സ്വന്തം നിലയില്‍ അന്വേഷണം നടത്തുകയാണ് പതിവ്. എല്ലാ വഴിയും അടയുമ്പോള്‍ മാത്രം പൊലീസിന്റെ സഹായം തേടും.

 


സ്വാഭാവികമായും അന്വേഷണം ആരംഭിക്കാന്‍ ഏറെ വൈകും. ഇത് തുടര്‍നീക്കങ്ങളെ 
ഏറെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അപ്രത്യക്ഷരാകുന്നവരെ കണ്ടെത്തുന്നതിന് തടസമാകുന്നതിനുള്ള മുഖ്യ കാരണം ബന്ധപ്പെട്ട വീട്ടുകാരുടെ നിരുത്തരവാദപരമായ ഇത്തരം നടപടികളാണെന്നാണ് പൊലീസിന്റെ വാദം.

 

OTHER SECTIONS