യു​​​എ​​​സി​​​ലെ മി​​​സോ​​​റിയിൽ ഗ​​​ർ​​​ഭഛി​​​ദ്രം നിയമവിരുദ്ധമാക്കിക്കൊണ്ടുള്ള ഉത്തരവിറങ്ങി

By Anil.19 05 2019

imran-azhar

 

ജഫേഴ്സൺ സിറ്റി: യുഎസിലെ മിസോറി സംസ്ഥാന ജനപ്രതിനിധി സഭ ഗർഭഛിദ്രം നിയമവിരുദ്ധമാക്കിക്കൊണ്ടുള്ള ഉത്തരവിറക്കി. യുഎസിലെ തന്നെ അലബാമയിൽ നേരത്തെ തന്നെ ഈ നിയമം കര്ശനമാക്കിയിരുന്നു.

 

എട്ട് ആഴ്ചയ്ക്കു ശേഷമുള്ള ഗർഭഛിദ്രം പൂർണമായി തടയാൻ മിസോറിയിലെ നിയമം സഹായിക്കും. അതേസമയം അമ്മയുടെ ജീവൻ അപകടത്തിലാകുന്ന സാഹചര്യത്തിൽ ഇതിൽ ഒഴികഴിവ് അനുവദിക്കും. ഗർഭഛിദ്രത്തിനു മുതിരുന്ന ഡോക്ടർ അഞ്ചു മുതൽ 15 വരെ വർഷം തടവു ശിക്ഷ അനുഭവിക്കേണ്ടിവരും.

 

റിപ്പബ്ലിക്കൻ പാർട്ടിക്കു ഭൂരിപക്ഷമുള്ള സഭയിൽ 44നെതിരേ 110 വോട്ടുകൾക്കാണ് ബിൽ പാസായി. റിപ്പബ്ലിക്കൻ ഗവർണർ മൈക് പാർസൺ ഒപ്പുവച്ചാൽ പ്രാബല്യത്തിലാകുന്ന നിയമം അമേരിക്കയിൽ ജീവനെ ഏറ്റവും പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാനമാക്കി മിസോറിയെ മാറ്റണമെന്നുദ്ദേശിച്ചുകൊണ്ടുള്ളതാണ്. റിപ്പബ്ലിക്കൻ പാർട്ടി അധികാരത്തിലുള്ള പല സംസ്ഥാനങ്ങളിലും ഗർഭഛിദ്രം വിലക്കുന്ന നിയമം കൊണ്ടുവന്നിട്ടുണ്ട്.

OTHER SECTIONS