ലൈംഗികാരോപണം; എം ജെ അക്ബറിന്റെ മന്ത്രിസ്ഥാനം നഷ്ടപ്പെടുമെന്ന് റിപ്പോർട്ട്

By Sooraj S.11 10 2018

imran-azhar

 

 

ന്യൂ ഡൽഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബറിന്റെ മന്ത്രി സ്ഥാനം നഷ്ടപ്പെട്ടേക്കുമെന്ന് സൂചന. മീ ടൂ ക്യാംപെയ്‌ന്റെ ഭാഗമായി നിരവധി പേരാണ് അക്ബറിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചിരിക്കുന്നത്. രാഷ്ട്രീയ രംഗത്ത് കടക്കുന്നതിന് മുൻപ് അക്ബർ മാധ്യമ പ്രവർത്തകനായിരുന്നു. ഈ സമയത്താണ് അക്ബറിന്റെ സഹപ്രവർത്തകയായ മാധ്യമ പ്രവർത്തകയായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇതിന് ശേഷമാണ് നിരവധി പേർ അക്ബറിനെതിരെ ലൈംഗികാരോപണമായി രംഗത്തെത്തിയത്. ഇതേ തുടർന്ന് അക്ബറിനോട് എത്രയും വേഗം ഡെൽഹിയിലെത്താൻ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടു. അക്ബറിനോട് കേന്ദ്ര നേതൃത്വം രാജി ആവശ്യപ്പെടുമെന്നാണ് ലഭിക്കുന്ന സൂചനകൾ.

OTHER SECTIONS