'മി ടൂ' ക്യാംപെയ്ൻ; അക്ബറിനെതിരായി ഒരാൾ കൂടി പരാതി നൽകി

By Sooraj S.12 10 2018

imran-azhar

 

 

ന്യൂ ഡൽഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബറിനെതിരായി ഒരാൾ കൂടി ലൈംഗികാരോപണ പരാതി നൽകി. നിരവധി പ്രമുഖ വ്യക്തികളാണ് അക്ബറിനെതിരായി പരാതിയുമായി രംഗത്ത് വന്നത്. കൂടുതൽ സ്ത്രീകൾ പരാതിയുമായി രംഗത്ത് വന്ന പശ്ചാത്തലത്തിൽ പരാതികൾ അന്വേഷിക്കുന്നതിനായി പ്രത്യേക സമിതിയെ നിയോഗിച്ചു. കേന്ദ്രമന്ത്രി മേനകാ ഗാന്ധിയാണ് അന്വേഷണത്തിനായി പ്രത്യേക സമിതിയെ നിയോഗിച്ചത്. നാല് മുൻ ജഡ്ജിമാർ അടങ്ങുന്ന നാലംഗ സംഘമാണ് പരാതികൾ അന്വേഷിക്കുന്നത്. പൊതുപരിപാടിയിൽ പങ്കെടുക്കാനായി നൈജീരിയയിൽ എത്തിയ അക്ബറിനോട് എത്രയും വേഗം ഡെൽഹിയിലെത്താൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. നിലവിൽ അക്ബറിനെതിരായി പരാതിയുമായി എത്തിയിരിക്കുന്നത് കൊളംബിയൻ മാധ്യമ പ്രവർത്തകയാണ്. ഇന്റേൺഷിപ്പിനിടെ തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നായിരുന്നു മാധ്യമ പ്രവർത്തകയുടെ പരാതി. അക്ബർ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുൻപുവരെ മാധ്യമ പ്രവർത്തകനായിരുന്നു. പരാതികൾ തെളിഞ്ഞാൽ അക്ബറിനെതിരായി കനത്ത നടപടിയുണ്ടാകുമെന്നാണ് സൂചന.

OTHER SECTIONS