രമേശ് ചെന്നിത്തലയുടെ കേരള യാത്രയിൽ നിന്ന് എം.കെ മുനീറിനെ ഒഴിവാക്കിയെന്ന് ആരോപണം

By sisira.19 01 2021

imran-azhar

 

 

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കേരള യാത്രയിൽ നിന്ന് പ്രതിപക്ഷ ഉപ നേതാവ് എം.കെ മുനീറിനിനെ ഒഴിവാക്കിയതായി ആരോപണം. കേരളയാത്രയുമായി ബന്ധപ്പെട്ട പോസ്റ്ററിൽ മുനീറിന്റെ പേരും ചിത്രവും ഉൾപ്പെടുത്താത്തതാണ് വിവാദത്തിന് വഴിതെളിച്ചത്.

 

പോസ്റ്ററില്‍ ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി തങ്ങള്‍ക്ക് അര്‍ഹിച്ച പ്രധാന്യം ലഭിച്ചില്ലെന്നും ആക്ഷേപമുയരുന്നുണ്ട്. ഇതിനെതിരെ പരസ്യവിമര്‍ശനവുമായി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് ആഷിഖ് ചെലവൂര്‍ രംഗത്തെത്തി.

 

ജനുവരി 31-ന് തുടങ്ങുന്ന രമേശ് ചെന്നിത്തലയുടെ യാത്രയുടെ ഫേസ്ബുക്ക് പോസ്റ്ററിലാണ് എം.കെ മുനീറിന്റെ ചിത്രമില്ലാത്തത്.

OTHER SECTIONS