ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് എംകെ മുനീര്‍

By anju.20 Aug, 2017

imran-azhar

 


ബാലാവകാശ കമ്മീഷന്‍ അംഗ നിയമനത്തില്‍ ഹൈക്കോടതിയുടെ വിമര്‍ശനം കേള്‍ക്കേണ്ടി വന്ന ആരോഗ്യമന്ത്രി കെകെ ശൈലജ രാജിവയ്ക്കണമെന്ന് മുസ്ലീം ലീഗ് നിയമസഭാ കക്ഷി നേതാവ് എംകെ മുനീര്‍. മന്ത്രിയുടെ രാജിയാവശ്യം നിയമസഭയില്‍ ഉന്നയിക്കും.മുന്‍കാലങ്ങളില്‍ കോടതികള്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച മന്ത്രിമാര്‍ രാജിവച്ചിരുന്നു. ഈ സാഹചര്യം തന്നെയാണ് ശൈലജ ടീച്ചറുടെ കാര്യത്തിലുള്ളതെന്നും മുനീര്‍ പറഞ്ഞു.