പീഡന കേസിന് പിന്നിൽ സിപിഎമ്മിന്റെ പരാജയഭീതി: ഹൈ​ബി ഈ​ഡ​ൻ

By Sooraj Surendran.14 03 2019

imran-azhar

 

 

കൊച്ചി: എംഎൽഎ ഹൈബി ഈഡനും എ.പി.അനിൽകുമാർ, അടൂർ പ്രകാശ് എന്നിവർക്കെതിരെ യുവതി നൽകിയ പീഡന കേസിൽ പ്രതികരണവുമായി ഹൈബി ഈഡൻ രംഗത്ത്. ലൈംഗിക പീഡന പരാതിക്ക് പിന്നിൽ സിപിഎമ്മിന്റെ പരാജയ ഭീതിയാണെന്നും ഹൈബി പ്രതികരിച്ചു. വ്യവസായം ആരംഭിക്കാൻ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നുവെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അടൂര്‍ പ്രകാശ്, എ.പി.അനില്‍കുമാര്‍, ഹൈബി ഈഡന്‍ എന്നിവർക്കെതിരെ ക്രൈംബ്രാഞ്ച് ബലാത്സംഗക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വികസനമോ കരുതലോ ഇല്ലാത്ത ഇടതു സർക്കാരിന്‍റെ കള്ളക്കേസ് നീക്കം മനസിലാക്കാൻ വിവേകമുള്ളവരാണ് കേരളത്തിലുള്ളതെന്നും സംഭവത്തിൽ ഹൈബി ഈഡൻ പ്രതികരിച്ചു.

OTHER SECTIONS