പാലാ സീറ്റിൽ ജോസ് കെ മാണി ബലം പിടിക്കില്ലെന്ന് പറഞ്ഞിട്ടുണ്ട് ; മാണി സി കാപ്പൻ

By online desk .23 10 2020

imran-azhar

 

കോട്ടയം: പാലാ സീറ്റിൽ ജോസ് കെ മാണി ബലം പിടിക്കില്ലെന്ന് പറഞ്ഞിട്ടുണ്ട് എന്ന് പാലാ എം എൽ എ മാണി സി കാപ്പൻ. സീറ്റുകൾ സംബന്ധിച്ചു ആശങ്ക വേണ്ടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിട്ടുണ്ട്.ബാക്കി കാര്യങ്ങൾ എൻ സി പി ചർച്ച ചെയ്തുതീരുമാനം എടുക്കും. ഇടതുമുന്നണിയിൽ തനിക്ക് വിശ്വാസമാണെന്നും അദ്ദേഹം ആവർത്തിച്ചു.ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് എം ഇടതുമുന്നണിയുടെ ഔദ്യോഗിക ഘടക കക്ഷിയാണെങ്കിലും പാലാ സീറ്റുമായി ബന്ധപ്പെട്ട് തീരുമാനം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

 

പാലായിൽ വീഴ്ചയിലെന്നാണ് മാണി സി കാപ്പൻ ആവർത്തിക്കുന്നത്, അതിനിടെ ഒരു ഘട്ടത്തിൽ മാണി സി കാപ്പൻ യു ഡി എഫിലേക്ക് പോയേക്കുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു എന്നാൽ അദ്ദേഹം അത് നിരസിക്കുകയും ചെയ്തു.നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി മാണി സി കാപ്പനെ സന്ദര്‍ശിച്ചതും ചർച്ചയാകുന്നു.

OTHER SECTIONS