മുല്ലപ്പെരിയാര്‍ വിഷയം: 'കേന്ദ്രസര്‍ക്കാരുകള്‍ തമിഴ്‌നാടിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്'; വിമർശിച്ച് എം.എം മണി

By സൂരജ് സുരേന്ദ്രന്‍.06 12 2021

imran-azhar

 

 

പൈനാവ്: മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ തമിഴ്നാട് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുന്‍മന്ത്രി എം.എം മണി രംഗത്ത്.

 

മാറി മാറി അധികാരത്തിൽ വന്ന കേന്ദ്രസർക്കാരുകൾ തമിഴ്നാടിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം തുറന്നടിച്ചു.

 

എന്നാൽ ഇത് തുറന്ന് പറയാൻ പോലും ധൈര്യമില്ലാത്ത എം.പിയും പ്രതിപക്ഷ നേതാവും വീട്ടിലിരുന്ന് സമരം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

 

പാതിരാത്രിയില്‍ ഡാം തുറക്കുന്ന തമിഴ്‌നാട് സര്‍ക്കാര്‍ നടപടി ശുദ്ധ മര്യാദകേടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ഇതിന് മുൻപ് നെടുങ്കണ്ടത്ത് ഹൈറേഞ്ച് സംരക്ഷണ സമിതി സംഘടിപ്പിച്ച കര്‍ഷക ഉപവാസത്തില്‍ പങ്കെടുക്കവേയും അദ്ദേഹം മുല്ലപ്പെരിയാർ വിഷയത്തിൽ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.

 

ശര്‍ക്കരയും ചുണ്ണാമ്പും ഉപയോഗിച്ച നിര്‍മ്മിച്ച മുല്ലപ്പെരിയാര്‍ ഡാമിന്റെ അകം കാലിയായി.

 

ഡാം ജലബോംബായി വണ്ടിപ്പെരിയാറിന് മുകളില്‍ നില്‍ക്കുകയാണെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.

 

OTHER SECTIONS