ദേവികുളം സബ്കളക്ടറെ അധിക്ഷേപിച്ച് എം എം മണി

By praveen prasannan.18 Nov, 2017

imran-azhar

ഇടുക്കി : ദേവികുളം സബ് കളക്ടറെ അധിക്ഷേപിച്ച് വൈദ്യുതി മന്ത്രി എം എം മണി രംഗത്ത്. വട്ടനാണ് സബ്കളക്ടറെന്ന് മന്ത്രി പറഞ്ഞു.

ജോയ് സ് ജോര്‍ജ് എം പിയുടെ പട്ടയം റദ്ദാക്കാന്‍ നിയമപരമായി കഴിയില്ല. ഉമ്മന്‍ചാണ്ടി അഞ്ച് വര്‍ഷം ഭരിച്ചിട്ട് നടക്കാത്ത കാര്യമാണോ സബ് കളക്ടര്‍ ചെയ്യുന്നതെന്നും മണി ചോദിച്ചു.

സബ് കളക്ടറുടെ നടപടി അംഗീകരിക്കാനാവില്ല. മര്യാദയില്ലാത്ത തീരുമാനമാണ് കളക്ടര്‍ കൈക്കൊണ്ടതെന്നും മണി പറഞ്ഞു.

ജോയ് സ് ജോര്‍ജിന്‍റെ കുടുംബം വര്‍ഷങ്ങളായി കൈവശം വച്ചിരുന്ന ഭൂമി നിയമാനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പട്ടയം റദ്ദാക്കിയത്. സി പി എം ജില്ലാ കമ്മിറ്റി അംഗം ലക്ഷ്മണനും കൊട്ടക്കന്പൂരില്‍ ഭൂമിയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

OTHER SECTIONS