പാട്ട് പാടി ഓണം ആശംസിച്ച് മന്ത്രി എം.എം. മണി

By Chithra.11 09 2019

imran-azhar

 

തിരുവനന്തപുരം : കുട്ടികളോടൊപ്പം പാട്ട് പാടി കേരളീയർക്ക് ഓണാശംസകൾ നേർന്ന് മന്ത്രി എം.എം. മണി. ഓണം വന്നല്ലോ ഊഞ്ഞാലിട്ടാലോ എന്ന പാട്ടാണ് മന്ത്രി കുട്ടികളോടൊപ്പം പാടിയത്. ഓണാശംസകൾ പാട്ട് പാടി വീഡിയോ ആക്കി ഫേസ്ബുക്കിലാണ് മന്ത്രി പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

പഴമയുടെയും പുതുമയുടെയും സമ്മിശ്രമാണ് ഓണാഘോഷങ്ങൾ . ഓണം ഒരു പ്രതീകമാണ്. എല്ലാ മലയാളികൾക്കും ഓണാശംസകൾ സ്നേഹത്തോടെ നേരുന്നു എന്നാശംസിച്ചാണ് മന്ത്രി വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.

 

അതേസമയം ഈ വീഡിയോ കുറച്ച് വർഷങ്ങൾക്ക് മുൻപേ ഇറക്കിയതല്ലേ എന്ന് ചോദിച്ച് കുറച്ചുപേർ കമന്റ് സെക്ഷനിൽ വന്നിരുന്നു.

 

OTHER SECTIONS