ആള്‍ക്കൂട്ട കൊലപാതകം; യുവതിയുടെ മൃതദേഹം കനാലില്‍ തള്ളി

By Kavitha J.23 Jul, 2018

imran-azhar

 

ഭോപ്പാല്‍: മധ്യപ്രദേശില്‍ ആള്‍ക്കൂട്ട കൊലപാതകം. മധ്യപ്രദേശിലെ സിംഗ്രോളിയിലാണ് മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ജനക്കൂട്ടം തല്ലിക്കൊന്നത്. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നുവെന്ന വാട്‌സാപ്പ് സന്ദേശത്തെ അവലംബിച്ചു കൊണ്ടായിരുന്നു കൊലപാതകം. മോര്‍ബ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബാദ്ഘട്ട് ഗ്രാമത്തില്‍ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന യുവതിയെ ഒരുകൂട്ടം യുവാക്കള്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം ഇവര്‍ തന്നെ കനാലില്‍ തള്ളുകയായിരുന്നെന്ന് പോലീസ് പറയുന്നു.

OTHER SECTIONS