അമ്മയുടെ അനുഗ്രഹത്തോടെ മോദി എത്തി വോട്ട് രേഖപ്പെടുത്താൻ

By uthara.23 04 2019

imran-azhar

 

അഹമ്മദാബാദ് : പതിനേഴാമത് ലോക് സഭാതെരെഞ്ഞെടുപ്പിൽ അമ്മ ഹീരാ ബെനിന്റെ അനുഗ്രഹത്തോടെ മോദി വോട്ട് രേഖപ്പെടുത്താൻ എത്തി . ഗാന്ധി നഗറിലെ വീട്ടിൽ ആണ് അമ്മയുടെ അനുഗരഹത്തിനായി മോദി എത്തിയത് . തുറന്ന വാഹനത്തിലാണ് മോദി അഹമ്മദാബാദിൽ വോട്ട് രേഖപെടുത്താനായി എത്തിയത് . അഹമ്മദാബാദിലെ എൻ ഡി എ സ്ഥാനാർഥി ബി ജെ പി ദേശിയ അധ്യക്ഷൻ അമിത്ഷായാണ് .

 

രാജ്യത്തെ പോളിംഗ് ശതമാനം റെക്കോർഡ് സംഖ്യയിൽ ഉയരുന്നതിനായി സമ്മതി ദായകർ തങ്ങളുടെ അവകാശം കൃത്യമായി വിനിയോഗിക്കണം എന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെടുകയും ചെയ്തു . വരും വർഷങ്ങളിൽ രാജ്യത്തിന്റെ ഗതി നിർണയിക്കുന്നത് നിങ്ങളുടെ വോട്ടിന്റെ അടിസ്ഥാനത്തിലാണ് എന്നും മോദി പ്രതികരിക്കുകയുണ്ടായി .

OTHER SECTIONS