കേരളത്തിൽ സിപിഎം ആക്രമണങ്ങൾക്കെതിരെ പോരാടണമെന്ന്:നരേന്ദ്രമോദി

By BINDU PP.26 Sep, 2017

imran-azhar

 

 


ന്യൂഡല്‍ഹി: കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരായ സിപിഎം ആക്രമണങ്ങൾക്കെതിരെ പോരാടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആക്രമണങ്ങളെ അപലപിച്ച് ബി ജെ പി ദേശീയ നിർവ്വാഹക സമിതി പ്രമേയം പാസാക്കി .കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങളെ ബിജെപി ദേശീയ നിര്‍വ്വാഹകസമിതി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയ അധ്യക്ഷൻ അമിത് ഷായും അപലപിച്ചു. ആക്രമങ്ങൾക്കെതിരെ പൊതുജനാഭിപ്രായം തേടി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നടത്തുന്ന പദയാത്രയ്ക്ക് രാജ്യവ്യാപകമായി ഐകദാര്‍ഡ്യം പ്രഖ്യാപിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. കുമ്മനത്തിനമ്‍റെ പദയാത്ര പയ്യന്നൂരിൽ അടുത്ത മാസം മൂന്നിന് ദേശിയ അധ്യക്ഷൻ അമിത് ഷാ ഉദ്ഘാടനം ചെയ്യും. അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മണ്ഡ‍ലമായ ധർമ്മടത്തും പിണറായിയിലൂടെയും കടന്നുപോകുന്ന പദയാത്രയിലും അമിത് ഷാ പങ്കെടുക്കും. സമാപന സമ്മേളനം 17ന് തിരുവനന്തപുരത്ത് അമിത് ഷാ ഉദ്ഘാടനം ചെയ്യും.

 

loading...

OTHER SECTIONS