'ചൈന നമ്മുടെ ഭൂമി പിടിച്ചെടുത്തെന്ന് ലഡാക്കുകാര്‍, ആരും നമ്മുടെ ഭൂമി പിടിച്ചെടുത്തില്ലെന്ന് പ്രധാനമന്ത്രി, ആരോ ഒരാള്‍ കള്ളം പറയുകയാണ്' ; മോദിക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

By online desk .03 07 2020

imran-azhar

 


ന്യൂഡല്‍ഹി; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനമുന്നയിച്ച് രാഹുല്‍ ഗാന്ധി. 'ലഡാക്കിലുള്ളവര്‍ പറയുന്നു; ചൈന നമ്മുടെ ഭൂമി പിടിച്ചെടുത്തെന്ന്. പ്രധാനമന്ത്രി പറയുന്നു: ആരും നമ്മുടെ ഭൂമി പിടിച്ചെടുത്തില്ലെന്ന്. ആരോ ഒരാള്‍ കള്ളം പറയുകയാണ്, തീര്‍ച്ചയാണ്' എന്നായിരുന്നു രാഹുല്‍ ഗാന്ധി ട്വീറ്റ്‌റിലൂടെ പ്രതികരിച്ചത്.


'ലഡാക്ക് പറയുന്നു' എന്ന പേരിലുള്ള ഒരു വീഡിയോയും ട്വീറ്റിനൊപ്പ രാഹുല്‍ പങ്കുവെച്ചിട്ടുണ്ട്. ലഡാക്ക് പറയുന്നു; നമ്മുടെ ഭൂമി പിടിച്ചെടുത്തു. 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു. എന്തുകൊണ്ടാണ് പ്രധാനമന്ത്രി നിശബ്ദത പാലിക്കുന്നത് എന്ന ചോദ്യം ച്ദിച്ചുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്. ലഡാക്കിലെ അതിര്‍ത്തി സംഘര്‍ഷങ്ങളും ചര്‍ച്ചകളും നടക്കുന്നതിനിടെ മുന്‍കൂട്ടി പ്രഖ്യാപിക്കാതെയായിരുന്നു മോദിയുടെ സന്ദര്‍ശനം.

 

 

OTHER SECTIONS