ട്വിറ്ററില്‍ പേരിന് മുന്നിലെ 'ചൗക്കിദാര്‍' നീക്കി മോദി

By anju.24 05 2019

imran-azhar

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ ട്വിറ്ററില്‍ പേരിന് മുന്നില്‍ ചേര്‍ത്ത 'ചൗക്കിദാര്‍' പ്രധാനമന്ത്രി നരേന്ദ്ര മോദി നീക്കം ചെയ്തു. രാഹുല്‍ ഗാന്ധിയുടെ 'ചൗക്കിദാര്‍ ചോര്‍ ഹേ' പരാമര്‍ശത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പേരിന് മുന്നില്‍ മോദിയടക്കമുള്ള ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും 'ചൗക്കിദാര്‍' എന്ന വാക്ക് ചേര്‍ത്തത്.


ചൗക്കിദാറിന്റെ ഭാവത്തെ അടുത്ത തലത്തിലേയ്ക്ക് ഉയര്‍ത്താന്‍ സമയമായെന്നും രാജ്യപുരോഗതിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ രാജ്യത്തിന്റെ കാവല്‍ക്കാരനെന്ന അര്‍ത്ഥത്തിന് കൂടുതല്‍ വീര്യം പകരേണ്ടതുണ്ടെന്നും മോദി പറഞ്ഞു. ചൗക്കിദാര്‍ മായുന്നത് ട്വിറ്ററില്‍ നിന്ന് മാത്രമാണെന്നും എന്നാല്‍ അതൊരു അവിഭാജ്യഘടകമായി തുടരുമെന്നും മോദി പറഞ്ഞു. ചൗക്കിദാര്‍ എന്ന വാക്ക് രാജ്യസുരക്ഷയുടെ അടയാളമായി മാറിയെന്നും മോദി പറഞ്ഞു.

 

OTHER SECTIONS